ഹൃദയാഘാതം നേരത്തെ തിരിച്ചറിയാം ഇതാണ് ലക്ഷണം
ഹൃദയാഘാതവും രക്തക്കുഴലിന്റെ അസുഖവും കാരണമാണ് ലോകത്ത് ധരാളം ആളുകൾ മരിക്കുന്നതു. ഏകദേശം മുപ്പതു ശതമാനം ആളുകളാണ് ഹൃദയാഘാതവും മാത് തിക്ഷ മരണം മൂലം മരിക്കുന്നത്. ഇതിൽ 60%ആളുകളും മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്. 30%ആളുകൾ മരിക്കുന്നത് പക്ഷപാതം അല്ലെങ്കിൽ സ്ട്രോക് എന്ന അസുഖം വന്നിട്ടാണ്. ഇതിനെല്ലാം കാരണം രക്തക്കുഴലുകൾക്കുണ്ടാകുന്ന അസുഖം കൊണ്ടാണ്. രക്തക്കുഴലുകൾക്കുണ്ടാകുന്ന അസുഖം എന്താണെന്നു വച്ചാൽ രക്തകുഴലിനുള്ളിലുള്ള പാളി കട്ടികൂടി ഫാറ്റ് അടിഞ്ഞുകൂടി അതിറോസ് ക്ളിറോസിസ് എന്ന രോഗം ഉണ്ടാകുന്നു. എങ്ങനെ ഉണ്ടാകുന്ന അതിറോസ് ക്ളിറോസിസ് മൂലം ഈ രക്തക്കുഴലിൽ കൂടി രക്തം ഫ്രീയായിട്ടു ഒഴുകാൻ പറ്റാതെ വരുന്നു. അതിന്റെ വ്യാസം കുറയുന്നു. അപ്പോൾ എങ്ങനെവരുമ്പോൾ ഏതു അവയവത്തിലേക്കാണോ രക്തയോട്ടം ഉണ്ടാകുന്നതോ ആ അവയവത്തിലേക്കു രക്തയോട്ടം കുറയുന്നു.അതുമൂലം ഹൃദയാഘാതങ്ങൾക്കു വഴി തെളിക്കുന്നു. സ്ട്രോക് എന്നു പറയുന്ന പക്ഷാഘാതങ്ങൾക്കും വഴി തെളിക്കും. ഇതിനു പല കാരണങ്ങളുണ്ട്. പ്രധാനപ്പെട്ട ഒന്നാണ് ഉയർന്ന രക്തസമ്മർദം. പ്രമേഹം രക്തത്തിലെ ക്ലോളസ്ട്രോൾ കൂടുന്ന അവസ്ഥ പിന്നെ വ്യായാമം ഇല്ലാത്ത അവസ്ഥ. അതിറോസ് ക്ലിറോസിസ് തടയേണ്ടത് വളരെ അത്യാവിഷമാണ്. കരണമെന്തെന്നാൽ ഈ രോഗം വന്നാൽ രക്തക്കുഴലിൽ ഉണ്ടാകുന്ന ഘടന വ്യത്യാസം വളരെ പെർമെനന്റ് ആയിട്ടുള്ളതാണ്. അത് നമുക്ക് മാറ്റിക്കളയാൻ പറ്റില്ല. ഹൃദയാഘാതം പക്ഷകാതം വരാതിരിക്കണമെങ്കിൽ രക്തക്കുഴലുകളിൽ അടവ് വരാതെയിരിക്കാൻ ശ്രെദ്ധിക്കുക എന്നതാണ്. രക്തസമ്മർദം വളരെ കോമൺ ആയിട്ടുള്ള അസുഖമാണ്. പ്രായഭേതമെന്നെ ചെറുപ്പക്കാരിലും ഈ അസുഖം കാണാറുണ്ട്. ഈ രോഗത്തിന്റെ പ്രത്യേകത എന്തെന്നാൽ രോഗിക്ക് ലക്ഷണങ്ങൾ ഒന്നും കാണില്ല. അതുകാരണം പ്രഷർ സാവധാനം കൂടികൂടിവന്നു വളരെ കൂടി ഒരു ലെവൽ എത്തിക്കഴിഞ്ഞു അതുമായി ബന്ധപ്പെട്ടു കോംപ്ലിക്കേഷൻസ് വന്നു കഴിയുമ്പോൾ ആണ് ഈ രോഗം വന്നു എന്നു നാം മനസ്സിലാക്കുന്നത്. നോര്മലായിട്ടു എല്ലാ ആളുകളുടെ രക്തത്തിൽ പ്രഷർ ഉണ്ട്.
ഹൃദയത്തിൽ നിന്നും രക്തം ശരീരത്തിന്റെ എല്ലാ പ്രധാന ഭാഗങ്ങളിലും രക്തക്കുഴൽ വഴിയെത്തുന്നു. ഹൃദയം സങ്കോചിക്കുമ്പോൾ രക്തക്കുഴലിൽ ഒരു മർദ്ദം അനുഭവപ്പെടുന്നു. അതിനെയാണ് സിസ്റ്റോളിക് ബ്ലഡ് പ്രഷർ അഥവാ മുകളിലുള്ള പ്രഷർ നോക്കുമ്പോൾ അത് എപ്പോഴും സിസ്റ്റോളിക് ആയിരിക്കും. ഹൃദയം വികസിക്കുന്ന സമയത്ത് ഉണ്ടാകുന്ന മർദ്ദമാണ് ഡയസ്റ്റോളിക് ബ്ലഡ് പ്രഷർ എന്നു പറയുന്നു. നോർമൽ ആയിട്ടുള്ള ഒരാൾക്ക് 120/80 ആണ് ബ്ലഡ് പ്രഷർ.അത് കൂടിവരുമ്പോളാണ് ഹൈപ്പർ ടെൻഷൻ അഥവാ ഉയർന്ന രക്ത സമ്മർദ്ദം എന്നു പറയുന്നത്. എല്ലാ സമയത്തും ഒരാളുടെ രക്ത സമ്മർദ്ദം ഒരുപോലെയായിരിക്കില്ല. രാവിലെ കുറവായിരിക്കും പിന്നെ അത് കൂടി കൂടി വൈകുന്നേരം ആകുമ്പോൾ ഉയന്നുവരുകയും രാത്രി നമ്മൾ ഉറങ്ങുമ്പോൾ തീരെ കുറഞ്ഞു വരുകയും ചെയ്യുന്നു.ഈ ഒരു വാരിയേഷൻ ആവിശ്യമാണ് എല്ലാവർക്കും. എങ്ങനെ വാരിയേഷൻ വരാതെ ഇരിക്കുന്നതും നമ്മൾ ഉറങ്ങുന്ന സമയത്തും റസ്റ്റ് എടുക്കുന്ന സമയത്തും ബ്ലഡ് പ്രഷർ കുറയുന്നില്ലെങ്കിൽ അതും ഒരു രോഗമാണ് ഉയർന്ന രക്ത സമ്മർദ്ദം ഉള്ള പല ആളുകളിലും കാണുന്നതാണ് ഡയേനാൽ വാരിയേഷൻ ഇല്ലാതിരിക്കുക എന്നുള്ളത്.പ്രഷർ 120/80 എന്നു പറയുന്നുണ്ടെങ്കിലും 130/80 നോർമൽ പ്രഷർ ആയിട്ടു കണക്കാക്കുന്നു. ഇപ്പോഴത്തെ ക്ലാസ്സിഫിക്കേഷൻ അനുസരിച്ചു 135/80 നോർമൽ പ്രഷർ ആണ്. 135നിന്നു കൂടി 140/90 എന്നുപറയുന്നത് ഹൈ നോർമൽ എന്നു പറയുന്നുണ്ട്. 140/90 ൽ കൂടുമ്പോൾ അത് ഒരു രോഗമായി മാറുന്നു. ഹൈ ബ്ലഡ് പ്രഷർ ലെവലിൽ എത്തുന്നു ഇതിനെ തന്നെ മൈൽഡ് മോഡറേറ്റ് സിവിയർ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. അതിൽ 140/90 ൽ ഒരു കാരണവശാലും ബ്ലഡ് പ്രഷർ കൂടാൻ പാടുള്ളതല്ല. വളരെ വളരെ ബ്ലഡ് പ്രഷർ ഉള്ളവർക്കേ അതുകൊണ്ടുള്ള ലക്ഷണങ്ങൾ കാണാതുള്ളു. പ്രധാനമായ ലക്ഷണങ്ങൾ തലവേദന കഴുത്തിനു പുറകിലുള്ള വേദന അല്ലെങ്കിൽ പ്രധാനമായും ശരീരവേദന അങ്ങനെയുള്ള അസുഖങ്ങൾ ആണ് ഉണ്ടാകുന്നതു. പ്രത്യേകമായ ഒരു അസുഖലക്ഷണം പ്രഷറിനു ഇല്ല. ഉയർന്ന രക്ത സമ്മർദ്ദം ഉണ്ടാകുമ്പോൾ നമ്മുടെ ഹൃദയം ഇതിനു എതിരെയാണ് വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നത്. അങ്ങനെ കുറെ കാലമാകുമ്പോൾ ഹൃദയത്തിന്റെ മാംസപേശികൾക്കു വളരെ കട്ടി കൂടും. ഹൃദയത്തിൽ നിന്നു പോകുന്ന രക്തക്കുഴലുകൾക്കും കട്ടി കൂടും.
എങ്ങനെ കട്ടികൂടുമ്പോൾ അവിടെ ചെറിയചെറിയ വിള്ളൽ ഉണ്ടാകും. ഈ വിള്ളലിൽ കൂടി ഫാറ്റ് ഡിപ്പോസിറ് ചെയ്യ്തു അവിടെ ചുരുക്കം സംഭവിക്കുന്നു. ഹൃദയമാംസപേശികൾക്കു കട്ടി കൂടുന്നകാരണം കുറച്ചു നാൾ ഈ ഹൈ പ്രഷർ നു എതിരായി പ്രവർത്തിക്കുന്നു. കുറച്ചു നാൾ കഴിയുമ്പോൾ വിള്ളലിന് ക്ഷതം സംഭവിക്കുകയും ഹാർട്ട് തകരാറിലാകുകയും ചെയ്യുന്നു. ഇതു മൂലം ഹാർട്ടിന് വലുപ്പം കൂടുകയും രോഗിക്ക് ഒരുപാടു അസുഖങ്ങൾ ഉണ്ടാകുന്നു. അതിൽ ഏറ്റവും പ്രധാനപെട്ടതാണ് രോഗിക്ക് ശ്വാസം മുട്ടൽ ഉണ്ടാകുന്നു പകൽ സമയം നടക്കാൻ ബുദ്ധിമുട്ടാകുന്നു. നടക്കുമ്പോൾ നെഞ്ച് വേദനയുണ്ടാകുന്നു. രാത്രി കാലങ്ങളിൽ ശ്വാസം മുട്ടൽ ഉണ്ടാകുന്നു. ഹൃദയാഘാതലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾക്ക് ഈ പ്രഷറിന്റെ അസുഖം ഉള്ളത് കൊണ്ട് ഹൃദയമാംസ പേശികൾക്ക് കേടുവന്നു അതിന്റെ വലുപ്പം കൂടി ഹാർട്ട് ഫെയിലിയർ എന്ന രോഗം ആയി കൊണ്ട് ഹാർട്ടിന് അസുഖം ഉണ്ടാകുന്നു. രക്തക്കുഴലുകൾക്ക് അസുഖം വരുമ്പോൾ ആണ് ചുരുക്കം സംഭവിക്കുന്നതുമാത്രമല്ല പ്രഷർ ഒരുപാടു കൂടുമ്പോൾ രക്തധമനികൾക്കു ക്ഷതം സംഭവിച്ചിട്ടു പൊട്ടനും രക്തം വെളിയിലേക്കുവരാനും സാധ്യതയുണ്ട്. എങ്ങനെവരുമ്പോൾ ആണ് സ്‌ട്രോക് അഥവാ പക്ഷാഘാതം എന്ന രോഗം ഉണ്ടാകുന്നതു. പ്രഷർ വരുന്ന രോഗിക്ക് എന്തുകൊണ്ടാണ് ഹൃദയാഘാതം വരുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. ഹൃദയാഘാതം വരാനുള്ള കാരണങ്ങൾ പലതാണ് അതിൽ ഒന്നാണ് ആദ്യം ഞാൻ പറഞ്ഞ പോലെ ഹൃദയത്തിന്റെ മാംസ പേശികൾക്ക് കട്ടി കൂടുന്നതുകാരണം നോർമലായിട്ടു ഹൃദയത്തിനു രക്തം കൊടുക്കുന്ന ചെറിയ ചെറിയ ധമനികൾ ഉണ്ട്. കൊറോണറി അർട്രി എന്നധമനികളിൽ ബ്ലോക്ക് ഉണ്ടാകുന്നു അപ്പോൾ അവിടെ രക്തയോട്ടം കുറയുന്നു ഹൃദയമാംസപേശികൾക്കു കേടു സംഭവിക്കുന്നു അപ്പോൾ ഹൃദയാഘാതം ഉണ്ടാകുന്നു. ഹൃദയമാംസപേശികൾക്കു രക്തം കൊടുക്കുന്ന ചെറിയ രക്തക്കുഴലുകൾ ആണ് കൊറോണറി ആർട്രി. ഇതു ഹൃദയത്തിന്റെ മുകളിലുള്ള രക്തക്കുഴലുകളാണ്. അപ്പോൾ പ്രഷർ കൂടുമ്പോൾ ഈ രക്തക്കുഴലുകൾക്കും ക്ഷതം സംഭവിച്ചു ബ്ലോക്ക് ഉണ്ടാകുന്നു. അപ്പോൾ ഇങ്ങനെയുണ്ടാകുന്ന ബ്ലോക്ക് കാരണം അവിടെ ബ്ലഡ് ക്ലോട്ട് ചെയ്യുകയും ഹൃദയാഘാതം ഉണ്ടാകുകയും ചെയ്യുന്നു.
ഹൃദയാഘാതം ഉണ്ടാകാത്ത രോഗികൾക്ക് പോലും ചെറിയ ചുരുക്കം വന്നിട്ടുണ്ടെങ്കിൽ തന്നെ ഹൃദയമാംസപേശികൾക്ക്കട്ടി കൂടുന്നതുകാരണം ഈ നോർമൽ ആയിട്ടുള്ള ചെറിയ രക്തക്കുഴലുകൾക്ക്ഉള്ളിലൂടെ രക്തയോട്ടം പോരാതെ വരുമ്പോൾ ഹൃദയാഘാതം ഉണ്ടാകുന്നു. അപ്പോൾ നടക്കുമ്പോൾ നെഞ്ചുവേദന ആൻജെയ്ന എന്ന രോഗം ഉണ്ടാകുന്നു. കാലക്രമേണ അത് ഹൃദയാഘാതത്തിലേക്കു വഴി തെളിക്കുന്നു. ഇങ്ങനെയുള്ള രോഗങ്ങൾ പ്രഷർ മാത്രമുള്ളവർക്കു വരാവുന്നതാണ്. ഉയർന്ന രക്ത സമ്മർദ്ദം ഉള്ള എല്ലാ ആളുകൾക്കും ഡയബറ്റിക് എന്ന രോഗം കണ്ടുവരാറുണ്ട്. ഒരുപാടു ശരീരഘടനയിൽ വ്യത്യാസം വരുന്നുണ്ട്. പ്രഷർ കൊണ്ട് ശരീരത്തിലെ പല അവയവങ്ങൾക്കും. കേടു സംഭവിക്കുന്നുണ്ട്. ഡയബറ്റിക്സിന്റെ സങ്കീര്ണതകൂടി വരുമ്പോൾ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വളരെ വളരെ കൂടുതലാണ്. എങ്ങനെയാണു പ്രഷർ കണ്ടുപിടിക്കുക എങ്ങനെയാണു പ്രഷർ വരാതെ നോക്കുന്നത് എന്നതിനെക്കുറിച്ചാണ് പ്രധാനമായും ആലോചിക്കേണ്ടത്.
ഒരിക്കൽ ഹൃദയാഘാതം ഉണ്ടായാൽ പിന്നീട് അത് പൂർണമായും ചികിൽസിച്ചു മാറ്റാൻ പറ്റില്ല. രോഗികൾക്ക് യാതൊരു ലക്ഷണവും ഉയർന്ന രക്ത സമ്മർദ്ദം കൊണ്ട് ഉണ്ടാകണമെന്നില്ല. പലപ്പോളും നമ്മൾ രോഗിയെ പരിശോദിച്ചാൽ മാത്രമേ ഉയർന്ന രക്ത സമ്മർദ്ദം ഉണ്ടോ എന്നു മനസിലാക്കാൻ സാധിക്കുകയുള്ളു.സാധാരണയായി ഉയർന്ന രക്ത സമ്മർദ്ദത്തെ ഇസെൻഷൻ ഹൈപ്പർ ടെൻഷൻ എന്നാണ് പറയുന്നത്. അപൂർവമായി മറ്റു കാരണങ്ങൾ കൊണ്ട് പ്രഷർ വരാം.ഇതിനെ സെക്കണ്ടറി ഹൈപ്പർ ടെൻഷൻ എന്നു പറയുന്നു.ഇതു സാധാരണ യായി കാണുന്നത് ചെറു പ്രായക്കാരിലാണ്. ഒന്നെങ്കിൽ അവർക്കു കിഡ്നിയുടെ അസുഖം ഉണ്ടാകും അല്ലെങ്കിൽ വളരെ അധികം വണ്ണം കൂടി കൂർക്കം വലിക്കുക സ്ലീപ് അപ്നിയ എന്നരോഗം വരുകയും ചെയ്യുന്നു. ഇതിൽ നിന്നു പ്രഷർ വളരെ കൂടാം. അങ്ങനെ ആഹാരരീതികൊണ്ടും വണ്ണം കൊണ്ടും വ്യായാമ കുറവുകൊണ്ടും ഉയർന്ന രക്ത സമ്മർദം ഉണ്ടാകാം. ഉയർന്ന രക്ത സമ്മർദ്ദം വരാതിരിക്കാനായി ഈ ഘടകങ്ങളെക്കുറിച്ച് നേരത്തെ ചിന്തിച്ചു ഓരോന്നിനും വേണ്ട ചികിത്സ ചെയ്താൽ മാത്രമേ ഈ അസുഖം വരാതിരിക്കുകയുള്ളു. ചികിത്സയുടെ ഭാഗം പറയുമ്പോൾ ആദ്യമായി ചിന്തിക്കേണ്ടത് മരുന്നുകൾ ഇല്ലാതെയുള്ള ചികിത്സ രീതിയുണ്ടോ എന്നുള്ളതാണ്.
ഒന്ന് ഏറ്റവും പ്രധാനപ്പെട്ടത് ആഹാര രീതിയാണ്. നമ്മുടെ ആഹാരത്തിലെ ഉപ്പിന്റെ അളവും പ്രഷറുമായി വളരെ അഭേദ്യമായ ബന്ധമുണ്ട്. നമ്മൾ കഴിക്കുന്ന ആഹാരത്തിൽ ഉപ്പിന്റെ അളവ് കൂടുതൽ ആണെങ്കിൽ കാലക്രമേണ നമ്മുടെ പ്രഷർ കൂടും എന്നുള്ളതിൽ യാതൊരു സംശയവും ഇല്ലാത്ത കാര്യമാണ്. അത് ഉപ്പായിട്ടു കഴിക്കണമെന്നില്ല. വറുത്തതും പൊരിച്ചതുമായിട്ടുള്ള ആഹാരം കഴിക്കുകയും വെളിയിൽ നിന്നുള്ള ഫാസ്റ്റ് ഫുഡ് കഴിക്കുമ്പോൾ പ്രഷർ ഓട്ടോമാറ്റിക്കൽ ആയിട്ടു കൂടും. പ്രഷർ ഉള്ള ആൾക്കും മറ്റു അസുഖങ്ങൾ ഈ കൂടെ വരും. കൊളോസ്ട്രോൾ വരാം പൊണ്ണത്തടി വരാം ഡയബറ്റിക്സ് വരാം. അപ്പോൾ ഈ രോഗങ്ങൾ എല്ലാം തന്നെ തടയണമെങ്കിൽ ആഹാര രീതിക്കു വളരെ പ്രധാനം ഉണ്ട്. പ്രഷർ കൂടുന്ന രോഗിക്ക് വണ്ണം കൂടാൻ സാധ്യത കൂടുതലാണ്. രക്തത്തിലെ ട്രൈക്ലിക്ലെയ്‌സ് കൂടാൻ സാധ്യത കൂടുതലാണ്. കൊളസ്ട്രോളിന്റെ അളവ് കൂടാൻസാധ്യത കൂടുതലാണ്. അപ്പോൾ അങ്ങനെ വരുമ്പോൾ എല്ലാത്തിലും ഒരു ശ്രെദ്ധയുണ്ട് അവർക്കു നല്ലൊരു ആഹാര രീതി ഉണ്ടെങ്കിൽ മാത്രമേ പ്രഷർ നോർമൽ ആക്കി വെക്കാൻ സാധിക്കുകയുള്ളു. കേരളീയർ പ്രേത്യേകിച്ചു ധരാളം കാര്ബോഹൈഡ്രേറ്റഫുഡ് കഴിക്കാറുണ്ട്. നമ്മൾ ചോറൊക്കെ ധരാളം കഴിക്കുന്നവരാണ്. അപ്പോൾ അങ്ങനെ വരുമ്പോൾ ട്രൈക്ലിസ്കൈഡ്‌സ് വളരെ കൂടുന്നു. ട്രൈക്ലിസ്കൈഡ്‌സ് കൂടുമ്പോൾ hdl എന്ന നോർമൽ കൊളസ്ട്രോൾ ഉണ്ട് ഗുണകരമായ കൊളസ്ട്രോൾ കുറഞ്ഞു പോകുന്നു. ട്രൈക്ലിസ്കൈഡ്‌സ് കൂടുന്ന ആളുകൾക്ക് ഡയബറ്റിസ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവർക്ക് പൊണ്ണത്തടി വരാൻ സാധ്യതയുണ്ട്. പ്രഷർ വരാൻ സാധ്യതയുണ്ട്. പിന്നെ ഒരു പ്രധാന ഘടകം പ്രഷർ വരുത്തുന്നത് ആൽക്കഹോൾ ആണ്. തുടർച്ചയായ ഉപയോഗംകൊണ്ട് പ്രഷർ കൂടും. ആൽക്കഹോൾ നിർത്തണ്ടത് അത്യാവിസമാണ്. ആൽക്കഹോൾ പ്രഷർ വരുത്തും എന്നു തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇങ്ങനെയുള്ള കാരണങ്ങൾ കണ്ടുപിടിച്ചു ഈ രോഗികളെ ആദ്യം മരുന്ന് ഇല്ലാത്ത ചികിത്സ രീതിയിലേക്ക് വിടുക. ഇനി അവർക്കു ദിവസേനയുള്ള വ്യായാമം ആവിശ്യമാണ്. എല്ലാ പ്രഷർ ഉള്ള രോഗികൾക്കും ഓടുക, സൈക്ലിങ്, നടക്കുക എന്നിവ ചെയ്യാം. എല്ലാ ദിവസവും നടക്കുകയാണെങ്കിൽ അതൊരു നല്ല വ്യായാമമാണ്. ഇതു ആഴ്ചയിൽ അഞ്ചു ദിവസം എങ്കിലും അരമണിക്കൂർ നടക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ നടക്കുന്ന വ്യക്തിക്ക് ഈ ഫിസിക്കൽ വ്യായാമത്തിലൂടെ അപകടഘടകങ്ങൾ പലതും എല്ലാതെയാക്കാൻ കഴയും.
ഒന്ന് ഹൈപ്പർ ടെൻഷൻ, രണ്ട് ഡയബറ്റിക്, ആഹാരത്തിലെ കൊഴുപ്പിന്റെ അളവ് കുറച്ചുവെക്കാൻ സാധിക്കും. പിന്നെ ഗുണകരമായ hdl കൊളസ്‌ട്രോൾ കൂട്ടിവക്കാൻ സാധിക്കും. ഇപ്പോൾ മരുന്ന് ഇല്ലാത്ത ചികിത്സ രീതിയെ പറ്റി പറഞ്ഞു മിക്കവാറും രോഗികൾക്ക് മരുന്നിന്റെ ആവിശ്യം വരുന്നുണ്ട്. തുടർച്ചയായി രണ്ടോ മൂന്നോ പ്രാവിശ്യം പ്രഷർ കൂടി തന്നെ നിൽക്കുകയാണെങ്കിൽ ഗുളികകളുടെ ആവിശ്യം വരും. മരുന്നിലൂടെ മാത്രമേ ചികിൽസിച്ചു മാറ്റാൻ സാധിക്കുകയുള്ളു. ഒരുപാടു മരുന്നുകൾ അവൈലബിൾ ആണ്. അത് ഓരോ പ്രായക്കാരിലും അവർക്കു മറ്റു അസുഖങ്ങൾ അതിന്റെ കൂടെയുണ്ടോ എന്നു സനുസരിച്ചാണ് ഏതു മരുന്ന് വേണമെന്ന് ഡോക്ടർമാർ തീരുമാനിക്കുക. മരുന്നുകൾ രോഗി കൃത്യമായി കഴിക്കണം. മരുന്ന് തുടങ്ങിയാൽ മിക്കവാറും രോഗികൾക്ക് തുടർച്ചയായി മരുന്ന് കഴിക്കേണ്ടതുണ്ട്. വളരെ അപൂർവം രോഗികൾക്ക് പ്രഷർ കുറയുകയാണെങ്കിൽ മരുന്നിന്റെ അളവ് കുറയ്ക്കുകയോ എണ്ണം കുറയ്ക്കുകയോ ചെയ്യാൻ സാധിക്കും. കൃത്യമായി ചികിൽസിച്ചു ഭേദപ്പെടുത്തിയാൽ മാത്രമേ ഉയർന്ന രക്ത സമ്മർദ്ദം കൊണ്ടുള്ള ഹൃദയാഘാതവും പക്ഷാഘാതവും തടയാൻ സാധിക്കുകയുള്ളു
Post a Comment