Header Ads

test

ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം 13 മുതൽ ഓൺലൈൻ വഴി


സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന 39 ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളുകൾലേക്ക് അ 2020- 21 അധ്യയന വർഷത്തിലേക്ക്  പ്രവേശന നടപടികൾ തുടങ്ങി. എട്ടാം ക്ലാസിലേക്ക് ആണ് പ്രവേശനം നടത്തുന്നത്. കൊറോണ യുടെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ നേരിട്ട് അപേക്ഷ കൈകാര്യം ചെയ്യുന്നതല്ല. എന്നാൽ എന്നാൽ ഓൺലൈൻ വഴി താല്പര്യമുള്ള വിദ്യാർഥികൾക്ക് പ്രവേശനം നേടാം. www.polysdmission.org എന്ന വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് അപേക്ഷ ഓൺലൈൻ വഴി സമർപ്പിക്കാവുന്നതാണ്.  മെയ് പതിമൂന്നാം തീയതി മുതൽ സൈറ്റിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പൊതുവിദ്യാഭ്യാസ വിഷയങ്ങൾക്കു പുറമേ സാങ്കേതികവും ഉൽപാദനോൽകമവും ആയ  വിവിധ തൊഴിലുകൾക്ക് വിദ്യാർഥികളെ സജ്ജരാക്കുന്നതാണ് പാഠ്യപദ്ധതി . കൂടാതെ ടെക്നിക്കൽ ഹൈസ്കൂൾ പാസാകുന്ന വിദ്യാർത്ഥികൾക്ക് പോളിടെക്നിക് കോളേജുകളിലേക്ക് 10 ശതമാനം സീറ്റ് പ്രത്യേകമായി സംവരണം ചെയ്തിട്ടുണ്ട്.

No comments