മലപ്പുറത്ത് പച്ചമുട്ട കൗതുകമാകുന്നു
മലപ്പുറം : കാഴ്ചക്കാരിൽ വിസ്മയം ഒരുക്കി മലപ്പുറത്ത് മഞ്ഞ കുരുവിന് പകരം പച്ച കുരു ഉള്ള കോഴിമുട്ടകൾ. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി എകെ ശിഹാബുദ്ദീൻ ൻറെ കോഴികളാണ് ഈ അത്ഭുത മുട്ടകൾ ഇടുന്നത്.
ഇതോടെ കോഴിമുട്ടക്ക് ആവശ്യക്കാർ വർദ്ധിച്ചു. പലരും പച്ചമുട്ട ക്കായി അഡ്വാൻസായി ബുക്ക് ചെയ്തിരിക്കുകയാണ്. അതിനാൽ ഈ പ്രത്യേകതയുള്ള കോഴികളുടെ മുട്ടകൾ കൂടുതൽ വിരിയിച്ച് കൂടുതൽ മുട്ടകൾ ഉൽപാദിപ്പിക്കാൻ ഒരുങ്ങുകയാണ് ശിഹാബുദ്ദീൻ
Post a Comment