Header Ads

test

ഷാർജയിൽ ബഹുനില കെട്ടിടത്തിൽ വൻ തീ പിടുത്തം





ഷാർജ:   ഷാർജയിൽ ബഹുനില കെട്ടിടത്തിൽ വൻ തീ പിടുത്തം. മലയാളികൾ അടക്കമുള്ളവർ താമസിക്കുന്ന 47 നിലയുള്ള  പാർപ്പിട സമുച്ചയത്തിൽ ആണ് തീപിടുത്തമുണ്ടായത്.
ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. കെട്ടിടത്തിൽ ഉള്ള താമസക്കാരെ ഉടൻതന്നെ ഒഴിപ്പിച്ചതിനാൽ  വൻ ദുരന്തം ഒഴിവായി. കെട്ടിടത്തിന് പുറംഭാഗം പൂർണമായി കത്തി നശിച്ചു. കത്തിയതിൻറെ അവശിഷ്ടങ്ങൾ മുകളിൽ നിന്നും താഴേക്ക് വീണതിനാൽ താഴെ പാർക്കുചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലം ആണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം

No comments